പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പളി സ്വദേശി രാമചന്ദ്രന്റെ (68) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ആരംഭിച്ചു. തിങ്കളാഴ്ചയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മകളുടെ മുന്നിൽവച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പം ഉ ണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 28 പേരുടെയും മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. രണ്ട് ദിവസം വരെ മൃതദേഹങ്ങൾ വിട്ടുനൽകാൻ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് വിവരം. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലാണ്.

Related Posts