കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് ലഹരി കടത്തിയ മലയാളി എഞ്ചിനീയർ പിടിയിൽ. ലഹരി കടത്തിയ മലയാളി എഞ്ചിനീയർ ജിജോ പ്രസാദ് (25) ആണ് പിടിയിലായതെന്ന് ബെംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ കൈയിൽ നിന്ന് 1.50 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു.

വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് രണ്ടരക്കിലോ ഹൈഡ്രോപോണിക് കഞ്ചാവും 25 ലക്ഷത്തിലേറെ രൂപ പണമായും സൂക്ഷിച്ചത് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപന ഇടപാടുകൾ നടത്തിയിരുന്ന ഇയാളുടെ മൊബൈൽ ഫോണും സിസിബി പിടിച്ചെടുത്തു. ആകെ പിടിച്ചെടുത്ത കഞ്ചാവിൻ്റെയും മറ്റ് വസ്തുക്കളുടെയും മൂല്യം നാലരക്കോടിയാണെന്നാണ് സിസിബി വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തിയെന്ന് ഇയാൾ പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Related Posts