ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം തകർത്തോണം 2026 നാളെ നവംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ യെലഹങ്കയിലെ ബെല്ലഹള്ളി മെയിൻ റോഡിലുള്ള വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായി സംഘടിപ്പിക്കുന്നു.

ആഘോഷങ്ങൾ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനോൾ ഉസ്മാൻ ഉത്ഘാടനം ചെയ്യും.

ബാംഗ്ലൂർ വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ മുഖ്യ അതിഥി ആകും.യെലഹങ്ക എം.എൽ.എ. എസ്. ആർ. വിശ്വനാഥ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചലച്ചിത്രതാരം ചിത്ര ഷേണോയ്, പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ്, മണപ്പുറം ഗ്രൂപ്പ് സി.ഇ.ഒ. ബാലു, ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ പ്രസാദ് പി.വി. എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, കേരളത്തിൻ്റെ തനതായ ചെണ്ടമേളം, കർണാടകയുടെ പാരമ്പര്യ കലാരൂപമായ ഡോൾ കുനിത, ഗംഭീരമായ ഓണസദ്യ, പൊതുസമ്മേളനം എന്നിവ ആഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളായിരിക്കും പ്രശസ്ത ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഈവനിംഗും ഉണ്ടായിരിക്കുമെന്ന് സോൺ കൺവീനർ അനീഷ് കൃഷ്ണൻ, ആഘോഷകമ്മറ്റി കൺവീനർ പ്രേം കുമാർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 6360 538912, 95915 34215

Related Posts