ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു, ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി.

സമിതി പൂജാരി ആധിഷ് ശാന്തി, സുരേഷ് എന്നിവർ കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി പ്രസിഡണ്ട് എന്‍ രാജമോഹനന്‍, ട്രഷറർ എ ബി അനൂപ്‌, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ വത്സലമോഹന്‍, മെമ്പർ ഇൻ ചാര്‍ജ്ജ് മഹാറാണി ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുരേഷും കുടുംബവും ചേർന്നാണ് ചതയപൂജയും, അന്നദാനവും വഴിപാടായി നടത്തിയത് ഉച്ചയ്ക്ക് 1 മണിക്ക് കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചതായി സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

Related Posts