സ്വർണവില കുതിപ്പ് തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,385 രൂപയായും പവൻ്റെ വില 1,07,080 രൂപയായും ഉയർന്നു.

18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഗ്രാമിന് 235 രൂപ ഉയർന്ന് 10,955 രൂപയിലെത്തി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,570 രൂപയും ഒമ്പത് കാരറ്റിന് 5,525 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. ബുധനാഴ്ച മാത്രം രണ്ടു തവണയാണ് വില വർധിച്ചത്. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയപ്പോൾ ഉച്ചയ്ക്കുശേഷം ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയും വർധിച്ചിരുന്നു.

Related Posts