കിഫ്ബിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
വിജിലൻസ് അന്വേഷിക്കുന്നതിൽ ഏറ്റവും ഉയർന്ന തുകയുൾപ്പെട്ട കേസാണിത്. അന്വേഷണത്തിൻ്റെ ഭാഗമായി ആവശ്യമായ രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും.
കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഇടപാടുകളായിരിക്കും പ്രത്യേക അന്വേഷണസംഘം ആദ്യം പരിശോധിക്കുക. ക്രമക്കേടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.