മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ 7,19,99,400 രൂപയാണ് അനുവദിച്ചത്. തുക ഉടൻ ഗുണഭോക്താക്കൾക്ക് കൈമാറും.
കെട്ടിട നമ്പറുകളുള്ള 128 കടമുറികൾ 48 പേരുടെ ഉടമസ്ഥതയിലാണുള്ളത്. ഈ 48 കെട്ടിട ഉടമകൾക്കും ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. ദുരന്തത്തിൽ ഉപജീവനമാർഗവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കുള്ള സഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്.