മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു കെ.പി. ധനപാലൻ. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 2009ല്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. 2014ല്‍ തൃശ്ശൂര്‍ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു. എ.കെ. ആന്റണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു കെ പി ധനപാലൻ. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും മിൽമ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Related Posts