ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാലു മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ടെന്നും ജഡ്ജിക്കുവേണ്ടി അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറല്ലേയെന്ന് ചോദിച്ച കോടതി, അന്വേഷണത്തോട് സഹകരിക്കുന്ന സാഹചര്യത്തിൽ പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അന്വേഷണസംഘത്തോടും ആരാഞ്ഞു.

പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം പിന്നീട് നടക്കും. അന്വേഷണസംഘത്തിന് മുന്നിൽ ഉച്ചയ്ക്ക് ഒന്നിന് ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Related Posts