ദേശീയപാതയിൽ അതിവേഗത്തിൽ പായുന്ന കാറിൻ്റെ സ്റ്റിയറിങ് മൂന്നോ നാലോ വയസ്സുള്ള കുഞ്ഞിനെക്കൊണ്ട് നിയന്ത്രിപ്പിച്ച് പിതാവ്. കഴക്കൂട്ടം അനന്തപുരി ആശുപത്രിക്ക് മുന്നിലെ ഫ്ലൈഓവറിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയെ ഡ്രൈവർ സീറ്റിലിരിക്കുന്ന പിതാവിൻ്റെ മടിയിലിരുത്തി സ്റ്റിയറിങ് കൈകാര്യം ചെയ്യാൻ അനുവദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാർ സഞ്ചരിച്ചിരുന്നത്. സമീപത്തുകൂടി പോയ മറ്റൊരു കാറിലുണ്ടായിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ കൂടുതൽ വേഗത്തിൽ ഓടിച്ചെന്നും റിപ്പോർട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്നതിനിടെ, കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. കുട്ടികളെ വാഹനത്തിൻ്റെ സ്റ്റിയറിങ് നിയന്ത്രിക്കാൻ അനുവദിക്കുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യമുയരുന്നു.

Related Posts