ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 25 റൺസിനാണ് ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഡൽഹി വിജയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 158 റൺസ് എടുക്കാനെ സാധിച്ചുള്ളു.
5 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 158 റൺസ് എടുത്തത്. ചെന്നൈ നിരയിൽ എം.എസ്. ധോണിക്കും വിജയ് ശങ്കറിനും മാത്രമാണ് പിടിച്ചു നിൽക്കാനായത്. 69 റൺസെടുത്ത വിജയ് ശങ്കറാണ് സിഎസ്കെയും ടോപ് സ്കോറർ. 54 പന്തിൽ നിന്നാണ് വിജയ് 69 റൺസെടുത്തത്. എം. എസ്. ധോണി എടുത്തത് 30 റൺസാണ്.
വിരാജ് നിഗം ഡൽഹിക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. മുകേഷ് കുമാർ, കുൽദീപ് യാദവ് മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഡൽഹി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 4 മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ എട്ടാം സ്ഥാനത്താണ്.