ഇന്ത്യ–സിംബാബ്വെ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വഡോദരയിൽ നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ ജയം നേടി 1–0ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.