മുനമ്പത്ത് വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. മുനമ്പം മാവുങ്കൽ സ്വദേശി സ്‌മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്‌മിനോ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഏറെനേരം വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടതെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ‘യുവാവിൻ്റെ മാലയും മൊബൈൽ ഫോണും നഷ്‌ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മോഷണശ്രമമാണെന്ന് സംശയിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു എന്നാണ് പ്രദേശവാസി പറയുന്നത്.

Related Posts