ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ ആണ് അപകടമുണ്ടായത്.

ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിച്ച അൽത്താഫ് നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നാണ് വിവരം.

ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് നാട്ടിൽ തിരിച്ചെത്തിയശേഷം ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Related Posts