സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ നിരക്ക് വർധന സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽഡിഎഫ് സർക്കാരിൻ്റെ നടപടികളാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

വൈദ്യുതി ബോർഡിൻ്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ ഈടാക്കുന്നതിൻ്റെ ഭാഗമായി നിരക്കും സർചാർജും വർധിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിരക്ക് വർധന സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

Related Posts