സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യം നിഷേധിച്ചു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇരുവരും രണ്ടു ദിവസം കൂടി കസ്റ്റഡിയിൽ തുടരും.
ജന്തർ മന്തറിൽ മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തിഹാർ ജയിലിലടച്ച നേതാക്കളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോൾ ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
ജന്തർ മന്തറിൽ അതിക്രമിച്ചു കടന്ന് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് സിജെപി നേതാക്കളടക്കം 14 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.