പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലൻ്റെ ധനകാര്യ സ്ഥാപനത്തിൻ്റെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി) റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച മോഹൻലാൽ- പൃഥ്വിരാജ് സിനിമ ‘എമ്പുരാൻ’ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ റെയ്ഡ് ഇതുമായി ബന്ധപ്പെട്ടല്ല എന്നാണ് വിവരം. നേരത്തെയും കള്ളപ്പണ കേസിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു.

Related Posts