2028ൽ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച ടെസ്‌ലയുടെ റോഡ്‌സ്റ്റർ സ്പോർട്സ് കാറിൻ്റെ ബുക്കിങ് ആരംഭിച്ചു. ബുക്കിങ് തുകയായി അഞ്ച് ലക്ഷം രൂപയാണ് ആദ്യം നൽകേണ്ടത്. പെർഫോമൻസ് മോഡലിന് പത്തുദിവസത്തിനുള്ളിൽ 50 ലക്ഷം രൂപയും ത്രസ്റ്റ് മോഡലിന് 2.5 കോടി രൂപയും അടയ്ക്കണം.

വാഹനത്തിൻ്റെ അന്തിമ വില ടെസ്‌ല ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2028ൽ റോഡ്‌സ്റ്ററിൻ്റെ വിൽപ്പന ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന് ഒരു വർഷത്തിനുശേഷം വാഹനം ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിവേഗവും ഉയർന്ന പ്രകടനവും ലക്ഷ്യമിട്ടുള്ള റോഡ്‌സ്റ്റർ ടെസ്‌ലയുടെ ശ്രദ്ധേയമായ സ്പോർട്സ് കാർ മോഡലുകളിലൊന്നാണ്. ബുക്കിങ് ആരംഭിച്ചെങ്കിലും വാഹനത്തിൻ്റെ അന്തിമ വില, ഇന്ത്യയിലെ ലഭ്യത, ഡെലിവറി തീയതി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരാനുണ്ട്.

Related Posts