കേരളത്തിൽ രാഷ്ട്രീയ ആക്രമണങ്ങൾ കുറഞ്ഞെന്നും അവ പൂർണമായി ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നും കേരളത്തിൽ വിവിധ മതങ്ങളുടെ ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന പാരമ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ആക്രമണങ്ങൾ അവസാനിക്കുന്നതോടെ കേരളം വീണ്ടും യഥാർഥത്തിൽ ദൈവത്തിൻ്റെ സ്വന്തം നാടായി മാറും. അക്രമം ഒരിക്കലും നല്ല ചിന്തകളെയോ നല്ല മനുഷ്യരെയോ നല്ല സമൂഹത്തെയോ സൃഷ്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവം ഒന്നാണെന്നും അതിനെ അല്ലാഹു, ക്രിസ്തു, അയ്യപ്പൻ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിക്കാമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സി. സദാനന്ദൻ എം.പി., എ.കെ. പ്രശാന്ത്, നടി വിധുബാല തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. യോഗത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരത്തിൻ്റെ ആറ് ചരണങ്ങളും പൂർണമായി ആലപിച്ചു.

Related Posts