ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം ഒരുക്കുന്ന കന്നഡ പഠന ക്ലാസ് ‘കന്നഡ കലിയോണ’ എന്ന പദ്ധതിക്ക് തുടക്കം.
അൽസൂർ സോണിൻ്റെ നേതൃത്വത്തിൽ വിമാനപുര, അന്നസാന്ദ്ര പാളയത്തുള്ള കേരള സമാജം ഓഫീസിൽ നടക്കുന്ന ക്ളാസിൻ്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് എം ഹനീഫ് നിർവഹിച്ചു. കേരള സമാജം അൽസൂർ സോൺ ചെയർമാൻ പി ജയകുമാർ മേനോൻ അധ്യക്ഷത വഹിച്ചു.
കേരള സമാജം വൈസ് പ്രസിഡണ്ട് സുധീഷ് പി കെ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, സോൺ ജോയിന്റ് കൺവീനർ മഹേഷ്, രാധാകൃഷ്ണൻ, വനിതാ വിഭാഗം ചെയർപേർസൺ അനില ജിതേഷ്, കൺവീനർ വിദ്യ രാജൻ, സുജ ഗോപകുമാർ, കന്നഡ അധ്യാപിക വിനുത തുടങ്ങിയവർ സംബന്ധിച്ചു.
കര്‍ണാടക സര്‍ക്കാരിൻ്റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് “കന്നഡ കലിയോണ” എന്ന പദ്ധതി നടപ്പാക്കുന്നത്. മൂന്ന് മാസം നീണ്ടു നില്ക്കുന്ന പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്കള്‍ നല്‍കും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.