കെ.പി. ഉമ്മറിൻ്റെ സ്മരണാർഥം ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിക്കുന്ന അനുസ്മരണവും പുരസ്‌കാര സമർപ്പണവും ഒക്ടോബർ 31-ന് വൈകിട്ട് 5.30-ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.

സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വിനോദ് കോഴിക്കോടിന് നൽകും. അഭിനയത്തിനുള്ള കർമശ്രേഷ്ഠ പുരസ്‌കാരം ശ്രീനിവാസനും സാമൂഹ്യസേവനം, സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിലെ കർമശ്രേഷ്ഠ പുരസ്‌കാരം ടി.കെ.എ. അസീസിനും സമ്മാനിക്കും.

അഭിനയത്തിനുള്ള കലാസപര്യ പുരസ്‌കാരങ്ങൾ പി.ഡി. ജോസഫിനും അമ്മു കോഴിക്കോടിനും ലഭിക്കും. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം പ്രിയ ശ്രീക്കും പ്രവാസി കലാപ്രതിഭ പുരസ്‌കാരം രജനി പി. കലാക്ഷേത്രയ്ക്കും നൽകും.

ഗാനരചനയ്ക്കുള്ള കലാസപര്യ പുരസ്‌കാരത്തിന് റോഷ്നി ജയപ്രകാശും സംഗീതസംവിധാനത്തിനുള്ള പുരസ്‌കാരത്തിന് ഷിംജിത് ശിവനും അർഹരായി. ഹ്രസ്വചിത്ര മേഖലയിലെ കലാസപര്യ പുരസ്‌കാരം അഭിനേത്രി പി.എം. രാഗിണിക്ക് സമ്മാനിക്കും.

Related Posts