ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനെതിരെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 249 റൺസ് അടിച്ചുകൂട്ടിയത്. 12.45 എന്ന മികച്ച റൺ നിരക്കിലാണ് ഇന്ത്യ ബാറ്റിംഗ് പൂർത്തിയാക്കിയത്.

തകർപ്പൻ ഫോമിൽ കളിച്ച വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ 41 പന്തിൽ 9 ഫോറും 4 സിക്സും സഹിതം 82 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. തിലക് വർമ്മ പുറത്താകാതെ നിന്ന 18 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പെടെ 44 റൺസ് വാരിക്കൂട്ടി. ഇഷാൻ കിഷൻ 22 പന്തിൽ 43 റൺസും, ക്യാപ്റ്റൻ ശ്രേയസ് അയ്യർ 18 പന്തിൽ 40 റൺസും നേടി മികച്ച പിന്തുണ നൽകി. അഭിഷേക് ശർമ്മ 20 റൺസും, അവസാനം ക്രീസിലെത്തിയ നമാൻ ധീർ 1 പന്തിൽ 4 റൺസും നേടി പുറത്താകാതെ നിന്നു.
വെസ്റ്റ് ഇൻഡീസിനായി റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റും ഷമാർ സ്പ്രിംഗർ രണ്ട് വിക്കറ്റും വീഴ്ത്തി.

Related Posts