ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിൻ്റെ ആവേശം മാറും മുൻപ് ഇന്ത്യൻ ട്വന്റി20 ടീം വീണ്ടും കളത്തിലേക്ക്. ഇന്ത്യ–വെസ്റ്റിൻഡീസ് അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ലക്നൗവിലെ എകാന സ്റ്റേഡിയത്തിൽ നടക്കും.
ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. ഏകദിന പരമ്പര നഷ്ടപ്പെട്ടതിൻ്റെ നിരാശ മറികടക്കാനാണ് വെസ്റ്റിൻഡീസ് ലക്ഷ്യമിടുന്നത്. മത്സരം രാത്രി 7ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം.