അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയാനൊരുങ്ങി അർജന്റീന ഇതിഹാസ താരം ലയണൽ മെസി. ആഫ്രിക്കൻ ടീമായ ബെനിനെതിരെയാണ് മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30ന് ബ്യൂണസ് അയേഴ്സിലെ മോൺമെന്റൽ സ്റ്റേഡിയത്തിലാണ് മത്സരം.
തകർപ്പൻ ഗോളുകളും അസിസ്റ്റുകളും റെക്കോർഡുകളും കിരീടങ്ങളും നിറഞ്ഞ മെസിയുടെ അന്താരാഷ്ട്ര കരിയറിനാണ് മത്സരത്തോടെ വിരാമമാകുന്നത്. ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
2022ലെ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ മുഴുവൻ താരങ്ങളെയും മെസിയുടെ യാത്രയയപ്പ് മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്. മത്സരത്തിൽ മെസി അണിയുന്ന അർജന്റീന ജഴ്സിക്കും പ്രത്യേകതയുണ്ട്. ജഴ്സിയിലെ പത്താം നമ്പറും മെസിയുടെ പേരും സ്വർണനിറത്തിലാണ് ആലേഖനം ചെയ്തിരിക്കുന്നത്.
2005ൽ ഹംഗറിക്കെതിരെയായിരുന്നു മെസിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. ബെനിനെതിരായ മത്സരം മെസിയുടെ 208-ാം അന്താരാഷ്ട്ര മത്സരമാകും. 125 അന്താരാഷ്ട്ര ഗോളുകളുടെ നേട്ടവുമായാണ് താരം ദേശീയ ടീമിൽ നിന്ന് വിടപറയാനൊരുങ്ങുന്നത്.