ദുബായിൽനിന്ന് എത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളിൽനിന്ന് എട്ട് ലക്ഷം രൂപയോളം വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുഹൃത്ത് മുഖേന പരിചയപ്പെട്ട ഒരാളാണ് സ്വർണം തിരുവനന്തപുരത്ത് എത്തിച്ചുനൽകാൻ ദമ്പതികളെ സമീപിച്ചതെന്നാണ് വിവരം. ഇതിനായി ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തിരുന്നു. വിമാനത്താവളത്തിൽ മെഹറൂഫ് എന്നയാൾ സ്വർണം ഏറ്റുവാങ്ങുമെന്നായിരുന്നു ദമ്പതികളെ അറിയിച്ചിരുന്നത്.

എന്നാൽ വിമാനത്താവളത്തിലെത്തിയപ്പോൾ മെഹറൂഫ് എന്ന പേരിൽ മറ്റൊരാൾ ദമ്പതികളെ സമീപിക്കുകയായിരുന്നു. തുടർന്ന് സംഘം ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോയി സ്വർണം കൈക്കലാക്കിയെന്നാണ് പരാതി. പിന്നീട് ദമ്പതികളെ ചേർത്തലയിൽ ഇറക്കിവിട്ടതായും പരാതിയിലുണ്ട്. ദമ്പതികൾ വലിയതുറ പൊലീസിൽ പരാതി നൽകി. ദമ്പതികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related Posts