ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി. വനിതകളുടെ ട്രാപ്പ് ടീമിനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചത്. നീരു, ആഷിമ, മനീഷ എന്നിവരടങ്ങിയ സംഘമാണ് മെഡൽ നേടിയത്.
328 പോയിന്റ് നേടിയാണ് ഇന്ത്യൻ ടീം രണ്ടാമതെത്തിയത്. 346 പോയിന്റ് നേടിയ ചൈനയാണ് സ്വർണം നേടിയത്. 325 പോയിൻറ് നേടി കുവൈത്ത് വെങ്കല മെഡൽ കരസ്ഥമാക്കി.