എസ്എൻഡിപി ജാലഹള്ളി ശാഖയുടെ ഗുരുപൂജ അമ്മിണി ആനന്ദൻ & എൻ ആനന്ദൻ (യൂണിയൻ പ്രസിഡണ്ട്) എന്നിവരുടെ വസതിയിൽ വെച്ച് നടന്നു. എൻ ആനന്ദനും അമ്മിണി ആനന്ദനും ചേർന്ന് ദീപം കൊളുത്തി പ്രാർത്ഥനക്ക് തുടക്കം കുറിച്ചു.
യൂണിയൻ വൈസ് പ്രസിഡണ്ട് എൻ വൽസൻ, യൂണിയൻ സെക്രട്ടറി സത്യൻ പുത്തൂർ, ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, വൈസ് പ്രസിഡണ്ട് ബിജു എസ്, സെക്രട്ടറി സുനിൽ കുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, കമ്മറ്റി മെമ്പർ മായ കെ പ്രസാദ്, ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് മെമ്പർ രമേശ് കുമാർ, നാരായണൻ, ലേഡീസ് വിങ് വൈസ് പ്രസിഡണ്ട് ഓമാനരാജു, സെക്രട്ടറി അമ്പിളി വേണുഗോപാൽ, ദീപ പ്രസാദ്, സുധ ബോസ്, യൂണിയൻ യൂത്ത് പ്രസിഡണ്ട് ദിലീപ് ആനന്ദ്, ശാഖ യൂത്ത് സെക്രട്ടറി ജ്യോതി രോഹിത്ത് എന്നിവർ പ്രാർത്ഥനക്കും മുരളിധരനും പ്രസാദും പൂജ കർമ്മങ്ങൾക്കും നേതൃത്വം നൽകി. ശാഖയുടെ മെമ്പർമാർ ഗുരു കീർത്തനങ്ങൾ ആലപിച്ചു ഭക്തിസാന്ദ്രമാക്കി .