കണ്ണൂർ നഗരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. താണയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് പ്രവർത്തകർ കരിങ്കൊടിയുമായി റോഡിലേക്ക് എത്തിയത്. തുടർന്ന് പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കി.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുള്ളതിനിടെയാണ് കണ്ണൂരിലെ സംഭവം.

Related Posts