കേരള സമാജം (രജി.), കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ പൊന്നോണം 2026’ സെപ്റ്റംബർ 27ന് ഞായറാഴ്ച ചന്നസാന്ദ്രയിലെ ശ്രീ സായി കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കർണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദർ ഉദ്ഘാടനം ചെയ്യും. കേരള സമാജം (രജി.) കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും ഈസ്റ്റ് ഡിവിഷൻ ചെയർമാനുമായ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.
കേരള സഹകരണ മന്ത്രി എം. ലിജു, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, പി.സി.മോഹൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, ശരത് ബച്ചഗൗഡ, മഞ്ജുള ലിംപാവലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഈസ്റ്റ് ഡിവിഷനിലെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഓണസദ്യ, ശിങ്കാരിമേളം, ദുർഗാ വിശ്വനാഥിൻ്റെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവയും ആഘോഷത്തിൻ്റെ ഭാഗമായി അരങ്ങേറും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിവരുന്നത്. ഈസ്റ്റ് ഡിവിഷൻ കൺവീനർ ഷാജി, ഫിനാൻസ് കൺവീനർ ജിജു, ആഘോഷ കമ്മിറ്റി ചെയർമാൻ ബിജിത്ത്, പ്രോഗ്രാം കൺവീനർ ജിമ്മി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8123241787, 9844534652.