അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ നിലവിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ പരമോന്നത നേതാവിൻ്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് മുന്നറിയിപ്പ് നൽകിയത്.

പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ചെങ്കടൽ മേഖലകളിലേക്ക് സംഘർഷം വ്യാപിച്ച സാഹചര്യത്തിലാണ് ഇറാൻ്റെ പുതിയ പ്രതികരണം. അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ തിരിച്ചടിയുടെ ഭൂമിശാസ്ത്രപരമായ പരിധി കൂടുതൽ വികസിപ്പിക്കുമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിൽ സഫാവി വ്യക്തമാക്കി.

മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യവും താൽപര്യങ്ങളും ലക്ഷ്യമിട്ട് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ പ്രതിരോധ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്തുമെന്ന് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts