നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന അവർ കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു അന്തരിച്ചത്.

നാലുപതിറ്റാണ്ടിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വിവിധ നാടക സംഘങ്ങളിലൂടെ സാവിത്രി ശ്രീധരൻ സജീവമായിരുന്നു. നാടകവേദിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. കലിംഗ, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്തന തുടങ്ങിയ നാടക സംഘങ്ങളുടെ ഭാഗമായി നിരവധി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന് 66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ‘വൈറസ്’, ‘ഡാകിനി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നാടകവേദിയിലും സിനിമയിലും സ്വാഭാവികമായ അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ സാവിത്രി ശ്രീധരൻ്റെ വിയോഗം കലാരംഗത്തിന് വലിയ നഷ്ടമാണ്.

Related Posts