നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറത്തിൻ്റെ പ്രഥമ ഓണാഘോഷം ‘നല്ലോണം പല്ലോണം’ സെപ്റ്റംബർ 20-ന് ദ പോൾ ബാംഗ്ലൂർ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു.

25 വർഷത്തെ ക്ലിനിക്കൽ സേവനം പൂർത്തിയാക്കിയ ഡോ. പി.സി.ജേക്കബ്, ഡോ.സീമ ഹരിദാസ്, ഡോ. സൂസൻ അലക്സ് തോമസ്, ഡോ.മനോജ് ഈപ്പൻ, ഡോ.ബോബി തോമസ്, ഡോ.കിഷൻ പണിക്കർ എന്നീ മുതിർന്ന ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, വിനോദമത്സരങ്ങൾ എന്നിവ അരങ്ങേറി.

Related Posts