രാജരാജേശ്വരി നഗർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ കന്നഡ സിനിമാതാരവും മലയാളിയുമായ മിത്ര, സിനിമാതാരം അഭിരാമി ഭാർഗവൻ, രാഷ്ട്രോത്തന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോക്ടർ വിനീത് മോഹൻ എന്നിവർ സംസാരിച്ചു. ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ പീഠാധിപതി ശ്രീ ശ്രീ ശ്രീ ജയേന്ദ്ര പുരി മഹാസ്വാമിജി അനുഗ്രഹപ്രഭാഷണവും നടത്തി.

ആഘോഷ പരിപാടിയിൽ സമാജം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വലിയ തോതിലുള്ള പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. കലാവാദ്യം അക്കാദമിയുടെ മനോഹരമായ ചെണ്ടമേളവും, സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും പരിപാടിക്ക് മാറ്റുകൂട്ടി. സമാജം പ്രസിഡണ്ട് അമൃതരാജ്, സെക്രട്ടറി ഷാജി കുന്നോത്ത്, ട്രഷറർ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

Related Posts