ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണോത്സവം-26’ സെപ്റ്റംബർ 13ന് യെലഹങ്ക ന്യൂ ടൗണിലെ ഡോ.ബി.ആർ.അംബേദ്കർ ഭവനിൽ നടക്കും.നഗര വികസന വകുപ്പ് മന്ത്രി കൃഷ്ണബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യും. കേരള വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയും, എസ്.ആർ.വിശ്വനാഥ് എം.എൽ.എ വിശിഷ്ടാതിഥിയുമാകും. ചടങ്ങിൽ കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിക്കും.
രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾ, ഓണസദ്യ, പൊതുസമ്മേളനം, പി. എം. എ. ഗഫൂറിൻ്റെ പ്രചോദനാത്മക പ്രഭാഷണം എന്നിവയും വൈകുന്നേരം അമ്മ മ്യൂസിക് ബാൻഡിൻ്റെ നേതൃത്വത്തിൽ പിന്നണി ഗായകൻ നിഖിൽ രാജിൻ്റെ നേതൃത്വത്തിൽ മെഗാ സംഗീത സന്ധ്യയും നടക്കുമെന്ന് ഉണ്ടായിരിക്കുമെന്ന് കൺവീനർ പി. ആർ ഉണ്ണികൃഷ്ണൻ, ആഘോഷ കമ്മറ്റി കൺവീനർ മാധവൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9902576565.