മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ നിന്ന് ആരംഭിക്കണമെന്നും ധാർമികത ബലഹീനമാകുമ്പോഴാണ് സമൂഹത്തെ തിന്മകൾ പിടിമുറുക്കുന്നതെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി സിറാജ് പറഞ്ഞു.
ബസ്വേശ്വരനഗർ ലിവാഹുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റിൽ പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ പ്രസിഡണ്ട് ഇബ്രാഹിം മംഗ്ളൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എം ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, ഹസ്രത്ത് ഇബ്രാഹിം, എലൈറ്റ് മുഹമ്മദ് ഹാജി, പി.എം മുഹമ്മദ് മൗലവി,ഷംസുദ്ദീന് സാറ്റലൈറ്റ്,താഹിർ മിസ്ബാഹി, കബീർ എ.കെ, റഹിം ചാവശ്ശേരി, ജുനൈദ്, ഷാജൽ, ഈസ നീലസാന്ദ്ര, ടി.സി മുനീർ, അയാസ്, നാദിർഷ, എന്നിവർ പ്രസംഗിച്ചു. ഹംസ ഉസ്താദ് പ്രാർത്ഥന നിർവ്വഹിച്ചു. സുബൈർ കായക്കൊടി സ്വാഗതവും ശംസുദ്ദീൻ അനുഗ്രഹ നന്ദിയും പറഞ്ഞു.