സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ കുടുംബസംഗമം ശ്രീ ആഞ്ജനേയ സ്വാമി കല്യാണമണ്ഡപത്തിൽ വർണാഭമായി നടന്നു.

ഓണത്തിൻ്റെ ഐക്യവും സാഹോദര്യവും വിളിച്ചോതിയ ചടങ്ങിൽ ലോക്കോ പൈലറ്റുമാരും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു.

വിവിധ കലാ-വിനോദ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് എല്ലാവരും ഒരുമിച്ചിരുന്ന് സമൃദ്ധമായ ഓണസദ്യയും ആസ്വദിച്ചു.

സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ, ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ, സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

Related Posts