ആന്ധ്രപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശിനി മിനോതി സർദാർ (35) ആണ് റെയിൽവേ പൊലീസിന്റെയും ആർപിഎഫിൻ്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് കഞ്ചാവ് ഒളിപ്പിച്ച് യുവതി യാത്ര ചെയ്തിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്.
യുവതി ഇതിന് മുമ്പും സമാന രീതിയിൽ കോഴിക്കോട് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും ലഹരിക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പിടിച്ചെടുത്ത കഞ്ചാവിൻ്റെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.