എസ് എൻ ഡി പി (കെ) ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും 2026 സെപ്റ്റംബർ 6-ാം തീയതി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാലഹള്ളി അയ്യപ്പ ക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ 9 മണിക്ക് പരിപാടികൾ ആരംഭിക്കും.

സോലൂർ ആര്യ ഈഡിഗ മഹാസംസ്ഥാന മഠാധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ ആശീർവാദ സന്ദേശത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ദാസറഹള്ളി മണ്ഡലം എം.എൽ.എ എസ്.മുനിരാജു മുഖ്യാതിഥി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വിശിഷ്ടാതിഥി സുധാകർ.ജെ.പി(എക്സിക്യൂട്ടീവ് ട്രസ്റ്റി, ആര്യ ഈഡിഗ മഹാസംസ്ഥാന) ആശംസകൾ അർപ്പിക്കും. സുധാകരൻ രാമന്തളി (എഴുത്തുകാരൻ, വിവർത്തകൻ) പ്രഭാഷണം നടത്തും.

തുടർന്ന് ട്രസ്റ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി നൃത്തനാടകം, ശ്രുതി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, മിഥുൻ മണ്ണാർക്കാട് അവതരിപ്പിക്കുന്ന മിമിക്സ് പരിപാടി എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

പരിപാടിയുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

Related Posts