തിരുവനന്തപുരം പള്ളിക്കലിൽ കിടപ്പുരോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി മകളുടെ പരാതി. 72 കാരിയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. വയോധികയുടെ മകളാണ് സംഭവത്തിൽ പള്ളിക്കൽ പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച രാത്രി 7 മണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അമ്മയെ മദ്യ ലഹരിയിലെത്തിയ മകൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts