ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ (ഇസിഎ) നേതൃത്വത്തിൽ ‘ഇസിഎ ഓണോത്സവം-2026’ ഓണാഘോഷം സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ക്ഷണം സ്വീകരിച്ചതായി ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

2,000ത്തിലധികം അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിച്ചാണ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. കുട്ടികൾ മുതൽ 80 വയസ്സിന് മുകളിലുള്ളവർ വരെ വിവിധ തലമുറകളെ ഒരുമിപ്പിക്കുന്ന നിരവധി സാംസ്കാരിക പരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി നടക്കും. 250ലധികം അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കുന്ന ‘ഹെറാൾഡിങ് ഓഫ് ഓണം’ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

ഓണത്തിൻ്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം ഇസിഎ കുടുംബത്തിലെ അംഗങ്ങളെയെല്ലാം ഒരുമിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ecal

Related Posts