കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ ‘ഓണോത്സവം–26’ സെപ്റ്റംബർ 13ന് യെലഹങ്കയിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. രാവിലെ 9 മണി മുതൽ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ഉദ്‌ഘാടനം രാവിലെ 9ന് നടക്കും. 10ന് സാംസ്കാരിക പരിപാടികൾ, ഉച്ചയ്ക്ക് 12ന് പി.എം.എ. ഗഫൂറിൻ്റെ മോട്ടിവേഷണൽ സ്പീച്ച്, ഒരു മണിക്ക് ഓണസദ്യ, 2ന് പൊതുസമ്മേളനം എന്നിവ നടക്കും. വൈകിട്ട് 4.30ന് പ്ലേബാക്ക് സിംഗർ നിഖിൽ നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റും അരങ്ങേറും.

ബെംഗളൂരു നഗര വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ ഉദ്ഘാടനം നിർവഹിക്കും. കേരള വനിതാ-ശിശു വികസനം മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയാകും. യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ്, മോട്ടിവേഷണൽ സ്പീക്കർ പി.എം.എ. ഗഫൂർ, പി. ഗോപകുമാർ ഐ.ആർ.എസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Related Posts