തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സുരോം കാ സഫർ’ (SURON KA SAFAR – A Musical Journey Through India) സംഗീത സായാഹ്നം ഓഗസ്റ്റ് 15ന് നടക്കും. ഇ1 ബാങ്ക്വറ്റ്, എഡിഫിസ് വൺ (E1 Banquet, Edifis One) വേദിയിലാണ് പരിപാടി അരങ്ങേറുക. സംഗീത സായാഹ്നത്തിനായുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഇന്ത്യൻ സംഗീത ശാഖകളിലൂടെയുള്ള ഒരു അപൂർവ്വ യാത്രയൊരുക്കുന്ന ഈ പരിപാടിയിൽ പ്രമുഖ കലാകാരന്മാരായ ഫഹീദ് അലി, ഷമ്മസ് ഒളിയത്ത്, ലൈബി മാത്യു, ഹനിയ അസീസ്, റോഷൻ ഹാരിസ്, മോഹൻ അണിയാരം എന്നിവർ അണിനിരക്കും.
ടിക്കറ്റ് മുഖേനയാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9880437373 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി സന്ദർശിക്കുക
https://eventsbook.in/e/suron-ka-safar