കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ അഞ്ച് വിദ്യാർഥികൾ ചികിത്സയിൽ. സ്വകാര്യ സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്കൂൾ അടച്ചിടാൻ നിർദേശം നൽകി.

ചൊവ്വാഴ്ച വൈകുന്നേരമാണ് വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിൽ ചികിത്സ തേടിയ വിദ്യാർഥിയെ ഐസിയുവിലേക്ക് മാറ്റി.

Related Posts