എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണവും അൾസൂർ തടാകക്കരയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. നിരവധി പേർ പിതൃ തർപ്പണത്തിൽ പങ്കെടുത്തു.

പാലക്കാട് മാത്തൂർ മനയിലെ പരമേശ്വരൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പുലർച്ചെ മൂന്ന് മണിയോടെ ഗണപതി ഹോമവും തിലഹോമവും നടന്നു. തുടർന്ന് 3.45 മണിയോടെ പിതൃ തർപ്പണം ആരംഭിച്ചു. രാവിലെ പത്തരയോടെ ചടങ്ങുകൾ സമാപിച്ചു.

പിതൃതർപ്പണത്തിൽ പങ്കെടുത്തവർക്കായി പ്രഭാത ഭക്ഷണവും സംഘാടകർ ഒരുക്കിയിരുന്നു.

എൻ.എസ്.എസ്. കർണാടക ചെയർമാൻ ആർ. ഹരീഷ്കുമാർ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി. എം. ശശീന്ദ്രൻ, ട്രഷറർ പി. കെ. മുരളീധരൻ, സെക്രട്ടറിമാരായ വിജയൻ തോണൂർ, എൻ. വിജയകുമാർ, റെജികുമാർ, ബിജു പി. നായർ, ജോയിന്റ് ട്രഷറർ സുനിൽകുമാർ, മന്നം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ആർ. വിജയൻ നായർ, സെക്രട്ടറി പ്രസീദ് കുമാർ, ട്രഷറർ രവീന്ദ്രൻ എന്നിവരും വിവിധ കരയോഗങ്ങളിലെ ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങായി കർക്കിടക വാവുബലിയും പിതൃ തർപ്പണവും മാറി.

Related Posts