ബാംഗ്ലൂർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ 5th മെയിന്‍, 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസിൽ ശോഭയാർന്ന തുടക്കം
യുവജനോത്സവം സിനിമാ താരം മാളവിക നന്ദൻ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ, ഹരികുമാർ, നൃത്ത വിഭാഗം വിധികർത്താക്കളായ ആർ എൽ വി സണ്ണി, ആർ എൽ വി സതീശൻ, കലാ മണ്ഡലം അജിത, വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ്, കൺവീനർ രമ്യ ഹരികുമാർ,വനിതാ വിഭാഗം ഭാരവാഹികളായ ദിവ്യ മുരളി, സുധ സുധീർ, സുജ ഗോപകുമാർ, അംബിക സുരേഷ്, ഷൈമ രമേഷ് എന്നിവർ സംബന്ധിച്ചു.
മൂന്ന് വേദികളിലായി നടക്കുന്ന മത്സരം ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്തുള്ളല്, മിമിക്രി, മോണോആക്റ്റ്, സംഘനൃത്തം, കൈകൊട്ടിക്കളി(തിരുവാതിര), ഒപ്പന, മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. 5 മുതല്‍ 18 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും. (സബ് ജൂനിയര്‍ 5-8, ജൂനിയര്‍ 9-13, സീനിയര്‍ 14- 18 years )
വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും . മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകും.
യുവജനോത്സവത്തിൻ്റെ ആദ്യ ദിവസമായ ഇന്നലെ ജൂനിയർ വിഭാഗത്തിലെ മോഹിനിയാട്ടം, കുച്ചുപ്പുടി, സബ് ജൂനിയർ വിഭാഗത്തിലെ ഭാരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം, സീനിയർ വിഭാഗത്തിലെ ഭാരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, നാടോടി നൃത്തം എന്നിവ നടന്നു. ഇന്ന് ജൂനിയർ വിഭാഗത്തിലെ ഭരതനാട്യം, നാടോടി നൃത്തം, തിരുവാതിര, സംഘ നൃത്തം എന്നിവയും എല്ലാ വിഭാഗത്തിലേയും സംഗീത മത്സരങ്ങളും നടക്കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറൽ സെക്രട്ടറി വി മുരളിധരൻ എന്നിവർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് +91 90363 39194, 87926 87607