അന്താരാഷ്ട്ര ചെസ് വേദിയിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂറിലെ സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടം സ്വന്തമാക്കി.

സെന്റ് ലൂയിസിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രഗ്നാനന്ദ ഒരു റൗണ്ട് ബാക്കിനിൽക്കെയാണ് കിരീടം ഉറപ്പിച്ചത്. റാപ്പിഡ് വിഭാഗത്തിൽ മുന്നിലെത്തിയ താരം ബ്ലിറ്റ്സ് മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്താണ് കിരീടത്തിലേക്ക് കുതിച്ചത്.

ടൂർണമെന്റിൽ 23.5 പോയിന്റോടെയാണ് പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തെത്തിയത്. നിർണായക മത്സരങ്ങളിൽ സമ്മർദത്തെ അതിജീവിച്ച് പോയിന്റുകൾ സ്വന്തമാക്കിയ താരത്തിൻ്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടം പ്രഗ്നാനാനന്ദയുടെ ആദ്യ കിരീട നേട്ടം കൂടിയാണ്. ഈ വിജയത്തോടെ ഗ്രാൻഡ് ചെസ് ടൂർ റാങ്കിങ്ങിലും താരത്തിന് നിർണായക നേട്ടമുണ്ടാക്കാനായി.

ലോക ചെസിൽ ഇന്ത്യൻ താരങ്ങളുടെ മികവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ പ്രഗ്നാനന്ദയുടെ ഈ നേട്ടം ഇന്ത്യൻ ചെസിന് മറ്റൊരു പൊൻതൂവലായി മാറുകയാണ്.

Related Posts