കേരള സമാജം ഈസ്റ്റ് സോണിൻ്റെ നേതൃത്വത്തിൽ സ്പർശ് ഹോസ്പിറ്റൽ ഹെന്നൂരിൻ്റെ സഹകരണത്തോടെ സ്പൈൻ ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഈസ്റ്റ് സോങ് ചെയർമാൻ സജീ പുളിക്കോട്ടിലിൻ്റെ അധ്യക്ഷതയിൽ നടന്ന മെഡിക്കൽ ക്യാമ്പ് കേരള സമാജം പ്രസിഡണ്ട് ഹനീഫ് ഉദ്ഘാടനം ചെയ്തു. കേരളസമാജം ജനറൽ സെക്രട്ടറി രജികുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥ്, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, സ്റ്റീഫൻ വർഗീസ് എന്നിവർ സംബന്ധിച്ചു. സോൺ കൺവീനർ രാജീവൻ നന്ദി അറിയിച്ചു.
മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ രതീഷ് നമ്പ്യാർ ക്യാമ്പിനെ കുറിച്ച് വിവരിച്ചു. സ്പർശ് ഹോസ്പിറ്റലിൽ സ്പൈൻ കൺസൾട്ടന്റ് ആയ ഡോ.നിർദേശ്,ഡോ.ഫിർദോസ് ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ ചെക്കപ്പ്, ഇസിജി, സ്പൈൻ ചെക്കപ്പ് എന്നിവ നടത്തി.
സോൺ വൈസ് ചെയർമാൻ ഷാജു പി കെ, ട്രഷറർ വിവേക്, ജോയിന്റ് കൺവീനർ വിനോദ്, സലികുമാർ, കൾച്ചറൽ കൺവീനർ രജീഷ്, മാനേജിംഗ് കമ്മിറ്റി മെമ്പർ സോമരാജ്, രഘു സതീഷ്, ലേഡീസ് വിംഗ് ചെയർപേഴ്സൺ അനു അനിൽ, കൺവീനർ ഡോണ സലി, ട്രഷറർ ഗീതാ രാജീവൻ, വൈസ് ചെയർപേഴ്സൺ ലേഖ വിനോദ്, ജോയിന്റ് കൺവീനർ സുജ മധു, ലേഖ ജയകുമാർ സെൻട്രൽ ലേഡീസ് വിംഗ് ജോ.കൺവീനർ അജിത സതീഷ്, വിപിൻ, സജേഷ്, ഷിബു, പ്രകാശ്, സുനിൽ ബാലകൃഷ്ണൻ മറ്റു ഈസ്റ്റ് സോൺ അംഗങ്ങൾ പങ്കെടുത്തു.
150 തിൽ പരം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി.