ബെംഗളൂരുവിലെ ശ്രീറാം സമീക്ഷയുടെ ഓണാഘോഷം ‘ആരവം 2026’ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഓണസദ്യ, മഹാബലിയുടെ വരവ്, ചെണ്ടമേളം എന്നിവ ഉൾപ്പെടുന്ന ആഘോഷങ്ങൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 6 വരെ വിവിധ ദിവസങ്ങളിലായി നടക്കും.

ഓഗസ്റ്റ് 29, 30 തീയതികളിൽ ഓണം സ്പോർട്സ് ഡേ സംഘടിപ്പിക്കും. വിവിധ പ്രായവിഭാഗങ്ങൾക്കായി കായിക മത്സരങ്ങളും കുടുംബാംഗങ്ങൾക്കായുള്ള വിനോദ മത്സരങ്ങളും ഇതിൻ്റെ ഭാഗമായി നടക്കും.

സെപ്റ്റംബർ 5-ന് കലാപരിപാടികൾ ഉൾപ്പെടുന്ന ഓണം സാംസ്കാരിക സായാഹ്നം അരങ്ങേറും. വിവിധ കലാപ്രതിഭകൾ പങ്കെടുക്കുന്ന പരിപാടി ആഘോഷത്തിന് കൂടുതൽ നിറം പകരും.

സെപ്റ്റംബർ 6-ന് വിഭവസമൃദ്ധമായ ഓണസദ്യ, മഹാബലി വരവ്, ചെണ്ടമേളം എന്നിവയോടെ ഓണാഘോഷത്തിന് സമാപനമാകും. കുടുംബസമേതം എത്തുന്ന എല്ലാവർക്കും പരമ്പരാഗത ഓണാനുഭവം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടികൾ വിജയിപ്പിക്കാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ ക്ഷണിച്ചു.

Related Posts