ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം ശുഭ്‌മാൻ ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. പുതുക്കിയ റാങ്കിങ് പട്ടികയിൽ 801 പോയന്റുമായി ഗിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ജനുവരി മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്നാണ് ഗില്ലിൻ്റെ മുന്നേറ്റം. 794 പോയന്റുമായി ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യൻ താരങ്ങളായ വിരാട് കോലി (767 പോയന്റ്) മൂന്നാം സ്ഥാനത്തും രോഹിത് ശർമ (758 പോയന്റ്) നാലാം സ്ഥാനത്തുമുണ്ട്.

ടി20 റാങ്കിങ്ങിൽ യുവതാരം വൈഭവ് സൂര്യവംശി മികച്ച മുന്നേറ്റം നടത്തി. സിംബാബ്‌വെ പര്യടനത്തിലെ മികച്ച പ്രകടനത്തിൻ്റെ കരുത്തിൽ 230 സ്ഥാനങ്ങൾ ഉയർന്ന് വൈഭവ് 48-ാം റാങ്കിലെത്തി. പരമ്പരയിൽ 50.33 ശരാശരിയിൽ 151 റൺസ് നേടിയ വൈഭവാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ 910 പോയന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. പാകിസ്താൻ താരം സാഹിബ്സാദ ഫർഹാൻ രണ്ടാം സ്ഥാനത്തും, 819 പോയന്റുമായി അഭിഷേക് ശർമ മൂന്നാം സ്ഥാനത്തുമാണ്.

Related Posts