ഇന്ത്യയുടെ ഹോക്കി താരങ്ങളില്‍ ഒരാള്‍ ലളിത് കുമാര്‍ ഉപാധ്യായ് അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിംപിക്സിൽ രണ്ട് തവണ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ലളിത്. എഫ്ഐഎച് പ്രൊ ലീഗ് സീസണിന് ഇന്ത്യന്‍ ടീം മിന്നും തുടക്കമിട്ട് വിജയം പിടിച്ചതിനു പിന്നലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ 4-3ന് ബെല്‍ജിയത്തെ തകര്‍ത്ത് ത്രില്ലര്‍ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. താരമുള്‍പ്പെട്ട ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയത് 2020 ലെ ടോക്യോ ഒളിംപിക്സ്, 2024ലെ പാരിസ് ഒളിംപിക്സുകളിലാണ്. താരം ഇന്ത്യക്കായി അരങ്ങേറിയത് 2014ലാണ്. രാജ്യത്തിനായി 183 മത്സരങ്ങള്‍ കളിച്ചു. 67 ഗോളുകള്‍ നേടി.

Related Posts